വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് നിരോധനം; ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്‌

Tuesday 21 May 2024 12:07 AM IST

തൃശൂർ: ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ വി.ആർ. കൃഷ്ണതേജ അറിയിച്ചു. ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോരപ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ, മഴമുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ നിരോധിച്ചു.
വയൽപ്രദേശം, പുഴയോരം, മലയോരം, മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ളതായി വിദഗ്ദ്ധ സമിതി കണ്ടെത്തിയ ദുരന്തസാദ്ധ്യതാ മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണം. രാത്രിസമയങ്ങളിൽ മഴ കനക്കുന്ന സാഹചര്യമുണ്ടെങ്കിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതാ പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റി താമസിപ്പിക്കണം. താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമും 24 മണിക്കൂറും പ്രവർത്തിക്കും.

Advertisement
Advertisement