ബിഭവുമായി കേജ്‌രിവാളിന്റെ വസതിയിൽ തെളിവെടുപ്പ്

Tuesday 21 May 2024 12:20 AM IST

ന്യൂഡൽഹി : ആംആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ്കുമാറിനെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ച് ക്രൈംസീൻ പുന:സൃഷ്‌ടിച്ചു. ഇന്നലെ വൈകീട്ട് 5.45ഓടെയാണ് ബിഭവിനെ കേജ്‌രിവാളിന്റെ വസതിയിലെ സന്ദ‌ർശകമുറിയിലെത്തിച്ചത്. ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലാണ് ബിഭവ്. മേയ് 13ന് കേജ്‌രിവാളിനെ സന്ദ‌ർശിക്കാനെത്തിയ മലിവാളിനെ ബിഭവ് ആക്രമിച്ചെന്നാണ് പരാതി.

Advertisement
Advertisement