മഴക്കാലപൂർവ ശുചീകരണം

Tuesday 21 May 2024 3:28 PM IST

കാഞ്ഞിരപ്പള്ളി: എരുമേലി ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി ശുചീകരണ യജ്ഞം നടത്തി.
വലിയമ്പലത്തിന്റെ പടിക്കൽ തുടങ്ങി കെ.എസ്.ആർ.ടി.സി , പഞ്ചായത്ത് പടി, സെൻട്രൽ ജംഗ്ഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ശുചീകരണവും കോർണർ യോഗങ്ങളും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സിജിമോൾ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി സജി, വൈസ് പ്രസിഡന്റ് ബിനോയ് ഇലവുങ്കൽ, ടൗൺ വാർഡ് മെമ്പർ നാസർ പനച്ചി, മെമ്പർമാരായ അനുശ്രീ,മറിയാമ്മ മാത്തുക്കുട്ടി സുനിൽ ചെറിയാൻ, സി.ഡി.എസ് ചെയർപേഴ്‌സൺ അമ്പിളി സജി, പഞ്ചായത്ത് സെക്രട്ടറി പി.പി മണിയപ്പൻ, അസി.സെക്രട്ടറി ജയ്‌മോൻ ടി.എൻ, വി.ഇ.ഒ അനുമോൾ, അനുരാജ്, അഫ്‌സൽ, സുജിത്ത്, സുജിത്ത് കുമാർ, ഹെൽത്ത് ഇൻസ്പക്ടർ ഷാജി കറുകത്തറ, ജെ.എച്ച്.ഐമാരായ സന്തോഷ് ശർമ്മ, ജോസ് ക്യാനൻ, പി.ആർ.ഒ.സജിലാൽ, ആരോഗ്യ പ്രവർത്തകർ
പരിസ്ഥിതി പ്രവർത്തകൻ രവീന്ദ്രൻ എരുമേലി എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.

Advertisement
Advertisement