പൈസക്കിരി സ്പോർട്സ് അക്കാഡമി ചാമ്പ്യൻമാർ
Tuesday 21 May 2024 6:26 PM IST
തലശ്ശേരി:കണ്ണൂർ ജില്ലാ ഇ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പൈസക്കിരി സ്പോർട്സ് അക്കാഡമി മഴ നിയമ പ്രകാരം 7 റൺസിന് ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ് മണതണയെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി.
പൈസക്കിരി സ്പോർട്സ് അക്കാഡമി താരം കെ.എസ് അജേഷിനെ കളിയിലെ കേമനായി തിരഞ്ഞെടുത്തു.
ടൂർണ്ണമെൻറ്റിലെ മികച്ച ബാറ്ററായി ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ് മണത്തണ താരം കെ.പി.സർഫാസിനെയും മികച്ച ബൗളറായി പൈസക്കിരി സ്പോർട്സ് അക്കാഡമി താരം കെ.എസ് അജേഷിനേയും മികച്ച താരമായി ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ് മണത്തണയുടെ എ.കെ.ശ്രീജിത്തിനെയും തിരഞ്ഞെടുത്തു.ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വി.പി.അനസ് സമ്മാന ദാനം നിർവഹിച്ചു.പ്രസിഡന്റ് എ.സി.എം ഫിജാസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.എ.അഭിമന്യു,അക്ബർ നടമ്മൽ,എൻ.സന്തോഷ് സംസാരിച്ചു.