ജനറൽബോഡിയും കുടുംബസംഗമം

Tuesday 21 May 2024 6:33 PM IST

കാഞ്ഞങ്ങാട്: അടോട്ട് പുതിയപുര ശ്രീവയനാട്ട്കുലവൻ തറവാട് കുടുംബ ജനറൽബോഡി യോഗവും കുടുംബസംഗമവും നടത്തി. ശ്രീവയനാട്ട്കുലവൻ തെയ്യം കെട്ട് യോഗത്തിൽ 2027ൽ ആഘോഷിക്കുന്നതിനും തീരുമാനിച്ചു. ടി.വി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. അരയ വളപ്പിൽ കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. എം.വി.നാരായണൻ, പി.നാരായണൻ, കുഞ്ഞിക്കണ്ണൻ പുതിയപുര, സജിത്ത് കുമാർ, മോഹനൻ കിഴക്കുംകര, സുധാകരൻ ആവിക്കര, കെ.റീന. ശൈലജ എന്നിവർ സംസാരിച്ചു. തെയ്യം കെട്ടിനുള്ള ആദ്യ ഫണ്ട് മുതിർന്ന തറവാട്ട് അംഗമായ അടോട്ട് മാത അമ്മ നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് മറ്റ് തറവാട്ട് അംഗങ്ങളും ഫണ്ട് ഏല്പിച്ചു. ഫണ്ട് എ.വി കുഞ്ഞിക്കണ്ണൻ ഏറ്റുവാങ്ങി. അമ്പു ചോട്ട സ്വാഗതവും പി. നാരായണൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement