എം.സുബ്രഹ്‌മണ്യ ശർമ്മ അനുസ്മരണം

Tuesday 21 May 2024 6:36 PM IST

കാഞ്ഞങ്ങാട്:അഡ്വ.പി.കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയം ഓർമ്മയുടെ അറുപതാണ്ടിന്റെ ഭാഗമായി കലാമണ്ഡലം രാമൻകുട്ടി വാര്യർ മെമ്മോറിയൽ ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വയലിൻ വാദകൻ എം.സുബ്രണ്യ ശർമ്മ അനുസ്മരണം കലാമണ്ഡലം ശിവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വയലിനിസ്റ്റ് എസ്.ആർ.മഹാദേവശർമ്മ അനുസ്മരണ പ്രഭാഷണം നടത്തി. രാജൻ വിഷ്ണുമംഗലം അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം ശിവൻ നമ്പൂതിരിയെ ഡോ.സി.ബാലൻ ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ, പത്മനാഭസ്വാമി ക്ഷേത്രം മുൻ പെരിയ നമ്പി പത്മനാഭ മധുരമ്പാടിത്തായർ , വി.എം.ദിനേശൻ, കോട്ടക്കൽ നാരായണൻ, ടി.പി.ശ്രീനിവാസൻ, മേരി ക്കുട്ടി രഞ്ജൻ , ഡോ.ശശിധര റാവു, കലാമണ്ഡലം വാസുദേവൻ നമ്പീശൻ, അനിൽ പുളിക്കാൽ എന്നിവർ സംസാരിച്ചു. തുടർന്ന് എസ്.ആർ. മഹാദേവശർമ്മ, എസ്.ആർ.രാജശ്രീ മാസ്റ്റർ ജി.എൽ. വൈദ്യനാഥ ശർമ്മ എന്നിവരുടെ വയലിൻ കച്ചേരി നടന്നു.

Advertisement
Advertisement