കൈപ്പാട് വിപണന കേന്ദ്രം ആരംഭിച്ചു.

Tuesday 21 May 2024 8:05 PM IST

പഴയങ്ങാടി:മലബാർ കൈപ്പാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് വിപണന കേന്ദ്രം ചലച്ചിത്ര നടൻ പി.പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൈപ്പാട് അരി. കൈപ്പാട് അവിൽ. പുട്ടുപൊടി, പത്തിരിപ്പൊടി ,നൂൽപ്പുട്ട് പൊടി .ഇടിയപ്പം പൊടി, കൈപ്പാട് അരിയുണ്ട . അരിപ്പായസം, പോഷണ കൈപ്പാട് ന്യൂട്രിമിക്സ്, ഉണക്ക ചെമ്മീൻ, പായസം മിക്സ്, പാലട , അച്ചാറുകൾ എന്നിവ വിപണന കേന്ദ്രത്തിൽ ലഭ്യമാകും.എക്സ് സർവീസ് മാൻ മൾട്ടിപർപ്പസ് കോപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.നരേന്ദ്രൻ നമ്പ്യാർ ഏറ്റുവാങ്ങി കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.സുകുമാരൻ, ഡോ.ടി.വനജ . എ.സുരേന്ദ്രൻ , പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ഗോവിന്ദൻ, ടി.നിഷ , കെ.രതി, ഏഴോo പഞ്ചായത്തംഗം ജസീർ അഹമ്മദ് ,ബി.സുഷ, വി.പ്രസന്നൻ, നിഷ ജോസ് ,സുനീഷ് , ഒ.വി.വിജയൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement