വാർഷിക പൊതുയോഗം

Wednesday 22 May 2024 1:04 AM IST

കിളിമാനൂർ:നന്ദായ് വനം പ്രദേശത്തെ രൂക്ഷമായ പന്നി ശല്യം ഒഴിവാക്കാൻ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നും പ്രദേശത്തെ അറുത്ത കണ്ഠൻ ചിറയ്ക്ക് സൈഡ് വാൾ കെട്ടണമെന്നും നന്ദായ് വനം റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.നന്ദായ് വനം ജംഗ്ഷനിൽ നടന്ന പൊതുയോഗം നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് കെ.പി.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.ജോയിന്റ് സെക്രട്ടറി ഇന്ദ്രജിത്ത് സ്വാഗതം പറഞ്ഞു.ജില്ലാപഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു.

Advertisement
Advertisement