ആശുപത്രി ജീവനക്കാരനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ

Wednesday 22 May 2024 3:25 AM IST

വെള്ളറട: ഗവ. ആശുപത്രി ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ. കാരമൂട് കരുമരം കോളനിയിൽ നിഷാദ് (21), കിളിയൂർ പാണ്ടിമാംവിളയിൽ ശ്യാം (27)​ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ നിഷാദും സുഹൃത്ത് ശ്യാമും ചേർന്ന് ആശുപത്രി ജീവനക്കാരനായ ആറാലുംമൂട് കൂട്ടപ്പന പനയത്തേരി പുതുവൽ പുത്തൻവീട്ടിൽ സനൽരാജി (41)​ നെ മർദ്ദിക്കുകയായിരുന്നു. നിഷാദിന് മരുന്നുവച്ച് കെട്ടിക്കൊടുത്തില്ലെന്നു പറഞ്ഞായിരുന്നു മർദ്ദനം. അറ്റൻഡറായ സനൽരാജിന്റെ പരാതിയെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Advertisement
Advertisement