കേരള കോൺ. നേതൃസമ്മേളനം

Tuesday 21 May 2024 9:53 PM IST

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനാസ്ഥകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് (എം) അമ്പലപ്പുഴ നിയോജകമണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നസീർ സലാം അദ്ധ്യക്ഷനായി . അഡ്വ. പ്രദീപ് കൂട്ടാല,ഷീൻ സോളമൻ, അജിത സോണി,നിസാം വലിയകുളം, അൻസിൽ ബദർ, കെ. ഹാഷിം, ടോം വണ്ടകത്തിൽ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement