സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാപരിശോധന ഇന്ന്

Wednesday 22 May 2024 2:02 AM IST

ആലപ്പുഴ: സ്‌കൂൾ തുറപ്പിന് മുന്നോടിയായി നിലവിൽ ഫിറ്റ്‌നസുള്ള ബസുകളുടെ അമ്പലപ്പുഴ താലൂക്കിലെ സുരക്ഷാ പരിശോധന ഇന്ന് രാവിലെ 7ന് റിക്രിയേഷൻ ഗ്രൗണ്ടിൽ നടക്കുമെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. ഹാജരാകാൻ സാധിക്കാത്ത വാഹനങ്ങൾ 23 ന് അതേ ഗ്രൗണ്ടിൽ രാവിലെ 7 മുതൽ പരിശോധിക്കും. പരിശോധന നടത്തി ചെക്ക്ഡ് സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങൾ ജൂൺ 1 മുതൽ സർവ്വീസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കും.

എല്ലാ സ്‌കൂൾ ബസ് ഡ്രൈവർമാർക്കും, അറ്റൻഡർമാർക്കും ആലപ്പുഴ ലജനത്ത് സ്‌കൂളിൽ മോട്ടോർ വാഹന വകുപ്പ് 28ന് ഓറിയന്റേഷൻ ക്ലാസ് നടത്തും. രാവിലെ 8ന് രജിസ്‌ട്രേഷനും, 9.30ന് ഓറിയൻറഷൻ പ്രോഗ്രാമും നടക്കും.

Advertisement
Advertisement