നാടകശില്പശാല സമാപിച്ചു

Wednesday 22 May 2024 1:16 AM IST

അമ്പലപ്പുഴ: ആലപ്പുഴ സംസ്കൃതിയും ,നീർക്കുന്നം എസ്. ഡി. വി ഗവ. യു .പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച നാടകശില്പശാല സമാപിച്ചു. കളം പിരിയൽ കൂട്ടം എച്ച്. സലാം എം .എൽ. എ ഉദ്ഘാടനം ചെയ്തു. എസ്.എം. സി ചെയർമാൻ പ്രശാന്ത് എസ്.കുട്ടി അദ്ധ്യക്ഷനായി.പ്രമോദ് വെളിയനാട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ, പ്രഥമാദ്ധ്യാപിക എ .നദീറ, ഹരിപ്പാട് രവി പ്രസാദ്, സീന മനോജ്, കെ. കെ. വാസുദേവ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement