ടാക്‌സ് പ്രാക്ടീഷണേഴ്സ് ജില്ലാ സമ്മേളനം

Tuesday 21 May 2024 10:42 PM IST

ചാലക്കുടി: ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ 15ാം ജില്ലാ സമ്മേളനം മേയ് 23ന് വ്യാപാരഭവനിൽ നടക്കും. ഉച്ചയ്ക്ക് 1.30ന് സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.വി.ഷാജി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ.പി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനാകും. ജി.എസ്.ടി. പ്രാക്ടീഷണർമാർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുക, മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് കൂടുതൽ ആധികാരികത ഉറപ്പ് വരുത്താനായി ജി.എസ്.ടി പ്രാക്ടീഷണർ ഐ.ഡി കാർഡ് ഏർപ്പെടുത്തുക എന്നിവ സംഘടന ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് അഡ്വ.പി.ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഫ്രാൻസൻ മൈക്കിൾ, ട്രഷറർ പി.ആർ.വിൽസൺ, സംസ്ഥാന കൺവീനർ പി.ഡി.സൈമൺ, യൂണിറ്റ് പ്രസിഡന്റ് കെ.വി.പോളച്ചൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement