ചെളിക്കുളമായി എല്ലക്കൽ- മേരിലാന്റ് റോഡ്

Wednesday 22 May 2024 1:30 AM IST

അടിമാലി: എല്ലക്കൽ- മേരിലാന്റ് റോഡ് തകർന്ന് മഴയിൽ ചെളിക്കുളമായി മാറി. കുഞ്ചിത്തണ്ണി മേഖലയിൽ പഠിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് ഏക ആശ്രയമാണ് ഈ റോഡ്. കഴിഞ്ഞ കാലവർഷത്തിൽ റോഡ് പൂർണമായും തകർന്നിരുന്നു. അന്ന് നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ കുഴികൾ അടച്ചിരുന്നെങ്കിലും ഒരു മഴ പെയ്തപ്പോൾ വീണ്ടും അവസ്ഥ പഴയതു തന്നെ. മഴ തുടങ്ങിയാൽ കുഞ്ചിത്തണ്ണി,​ എല്ലക്കല്ല് മേഖലകളിൽ നിന്ന് വാഹനങ്ങൾ ഒമ്പത് കിലോമീറ്റർ ചുറ്റി ആനച്ചാൽ വഴിവേണം മേരിലാന്റിൽ എത്താൻ സ്‌കൂൾ വാഹനങ്ങൾ ഒരു മണിക്കൂർ നേരത്തെ ട്രിപ്പ് തുടങ്ങിയെങ്കിലേ സ്‌കൂൾ സമയത്ത് എത്താനാകൂ എന്ന സ്ഥിതിയാണുള്ളത്. കൂടാതെ വട്ടപ്പതാൽ, കുമ്മിണിക്കുന്നു പ്രദേശത്തെ ആളുകൾക്ക് മേരിലാന്റ് പള്ളിയിൽ എത്തണമെങ്കിൽ രണ്ടു കിലോമീറ്റർ ചുറ്റേണ്ടി വരും. ഈ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് പാതിവഴിയിൽ കരാറുകാരൻ ഉപക്ഷിച്ചിട്ടിരിക്കുന്ന റോഡുപണി എത്രയും വേഗം നിർമ്മാണം നടത്തുന്നതിന് വേണ്ട നടപടിയുണ്ടാക്കേണ്ടതാണ്. മേരിലാന്റ്- ആമക്കണ്ടം യാത്രാ ദുരിതത്തിനു ശാശ്വത പരിഹാരം കാണണമെന്ന ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ ആവശ്യത്തിന് നേരേ അധികാരികൾ കണ്ണടയ്ക്കകയാണെന്നാണ് ആക്ഷേപം.