ടോറസ് ലോറി പാടത്തേക്ക് ചരിഞ്ഞു

Tuesday 21 May 2024 10:44 PM IST

കുന്നംകുളം: തലക്കോട്ടുകരയിൽ ടോറസ് ലോറി പാടത്തേക്ക് ചരിഞ്ഞു. പയനിപ്പാടത്ത് കെട്ടിയുയർത്തിയ റോഡ് തകർന്നാണ് കരിങ്കല്ല് കയറ്റിയ ടോറസ് ലോറി പാടത്തേക്ക് ചരിഞ്ഞത്. ടോറസ് ലോറി ചരിഞ്ഞതോടെ മേഖലയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. രണ്ട് ജെ.സി.ബികൾ ഉപയോഗിച്ച് മണിക്കൂറുകളോളം പരിശ്രമിച്ചാണ് ടോറസ് ലോറി പൂർവസ്ഥിതിയിലാക്കിയത്. ടോറസ് ലോറി ചരിഞ്ഞതോടെ റോഡിന്റെ ഒരുവശം തകർന്ന് റോഡ് ഗതാഗത യോഗ്യമല്ലാതായി. റോഡ് കെട്ടി ഉയർത്താൻ ഉപയോഗിച്ച കരിങ്കല്ല് ഭിത്തി ഒരുവശം തകർന്നു. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ രാത്രികാലങ്ങളിൽ അപകടവും ഇതേത്തുടർന്നുള്ള മരണവും ഉണ്ടാകാൻ സാദ്ധ്യതയേറെയാണെന്ന് നാട്ടുകാർ പറഞ്ഞു.

Advertisement
Advertisement