ബൈക്ക് മോഷണം: പ്രതി പിടിയിൽ

Tuesday 21 May 2024 10:46 PM IST

കുന്നംകുളം: കേച്ചേരിയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തയ്യൂർ സ്വദേശി ചീരോത്ത് വീട്ടിൽ ജിഷ്ണുവിനെയാണ് (23) കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കേച്ചേരി സ്വദേശി മുഹമ്മദ് ഇർഫാന്റെ 30,000 രൂപ വില വരുന്ന ഹീറോ ഗ്ലാമർ ബൈക്കാണ് മോഷ്ടിച്ചത്. മേയ് 19ന് രാത്രി ഒമ്പതരയ്ക്കും മേയ് 20ന് രാവിലെ പത്തരയ്ക്കും ഇടയിലായിരുന്നു മോഷണം. കേച്ചേരി റെനിൽ റോഡിലുള്ള വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷ്ടിച്ചത്. ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Advertisement
Advertisement