ആസ്വാദ്യകരമായ പഠനത്തിന്  മാർഗ്ഗരേഖ

Tuesday 21 May 2024 10:49 PM IST

തൃശൂർ: വിദ്യാർത്ഥികൾക്ക് പഠനം ആസ്വാദ്യകരമാക്കാനുള്ള മാർഗ്ഗനിർദ്ദേശവുമായി സർവോദയ ദർശൻ. പരീക്ഷയെ കലയായി കണ്ട് ഹൃദ്യമായ അവതരണം നടത്തുക, പ്രോത്സാഹനകരമായ സമീപനം രക്ഷിതാക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ഉണ്ടാക്കുക എന്നിവ അടിസ്ഥാനമാക്കിയുള്ള മാർഗ്ഗരേഖയാണ് 'ആസ്വാദ്യകരമായ പഠനം' എന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്നത്. സർവോദയ ദർശൻ ചെയർമാനും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ എം.പീതാംബരനും ഒളരിക്കര നവജ്യോതി കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷൻ ഫോർ വിമൺസിലെ അസിസ്റ്റന്റ് പ്രൊഫസറായ വി.പ്രസന്നയുമാണ് നേതൃത്വം. സെമിനാറിലൂടെയും ക്ലാസിലൂടെയും വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവരിലെത്തിക്കാനാണ് ഉദ്ദേശം. സേവനം സൗജന്യം. സെമിനാർ, ശില്പശാല, ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുവാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം: 9446 401 576.

Advertisement
Advertisement