ഇന്റേണൽ വിജിലൻസ് മീറ്റിംഗ് വഴി നടപടിയെടുക്കണം

Tuesday 21 May 2024 10:51 PM IST

തൃശൂർ: എല്ലാ വകുപ്പും എല്ലാ മാസവും ഇന്റേണൽ വിജിലൻസ് മീറ്റിംഗ് നടത്തി വിജിലൻസിന്റെ ഫയലിൽ വരുന്ന പരാതികളിൽ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ വി.ആർ.കൃഷ്ണതേജ നിർദ്ദേശം നൽകി. സർക്കാർ വകുപ്പുകളെ അഴിമതി വിമുക്തമാക്കാനും പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കാര്യക്ഷമമായി ലഭ്യമാക്കാനും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മുഖേന നടപ്പിലാക്കുന്ന ജില്ലാ വിജിലൻസ് കമ്മിറ്റി യോഗത്തിലാണ് നിർദ്ദേശം.

വിജിലൻസ് വാരാഘോഷത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ബോധവത്കരണ ക്ലാസ് ഊർജ്ജിതമാക്കണം.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്.പി കെ.സി.സേതു റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുജനങ്ങളിൽ നിന്ന് നാല് പരാതികൾ ലഭിച്ചു. പരാതികൾ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും. എ.ഡി.എം ടി.മുരളി, സിറ്റി എ.സി.പി സ്‌പെഷ്യൽ ബ്രാഞ്ച് കെ.എ.തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement