എസ്.സി/എസ്.ടി ഉദ്യോഗാർത്ഥികൾക്ക് കമ്പ്യൂട്ടർ കോഴ്‌സ്

Tuesday 21 May 2024 10:55 PM IST

തൃശൂർ: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.ടിയുടെ ആഭിമുഖ്യത്തിൽ ജൂലായ് മുതൽ ആരംഭിക്കുന്ന ഒരു വർഷം ദൈർഘ്യമുള്ള വിവിധ കമ്പ്യൂട്ടർ കോഴ്‌സിലേക്ക് പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സൗജന്യമായി സ്റ്റൈപെന്റോടെയുള്ള കോഴ്‌സുകൾക്ക് പ്ലസ് ടു പരീക്ഷ പാസായിട്ടുള്ളതും കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിനുള്ളിൽ (2021-22 മുതൽ 23-24 വരെ) എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 30 നും മദ്ധ്യേ. വാർഷിക കുടുംബവരുമാനം മൂന്ന് ലക്ഷം. മേയ് 25ന് മുൻപായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് വിവരം നൽകണം. ഫോൺ: 0487 2331016.

Advertisement
Advertisement