സ്കൂ​ൾ​ വാ​ഹ​ന​ങ്ങ​ളു​ടെ​ സു​ര​ക്ഷാ​ പ​രി​ശോ​ധ​ന​ ഇ​ന്ന് മു​ത​ൽ​

Wednesday 22 May 2024 1:08 AM IST

​പ​രി​ശോ​ധ​ന​യി​ൽ​ വി​ജ​യി​ക്കു​ന്ന​ വാ​ഹ​ന​ങ്ങ​ളി​ൽ​ സ്റ്റി​ക്ക​ർ​ പ​തി​ക്കും​

​ഇടുക്കി: ജി​ല്ല​യി​ലെ​ സ്കൂ​ൾ​,​ കോ​ളേ​ജ് വാ​ഹ​ന​ങ്ങ​ളു​ടെ​ സു​ര​ക്ഷാ​ പ​രി​ശോ​ധ​ന​ 2​2​,​ 2​5​,​ 2​9​,​3​0​ തി​യ്യ​തി​ക​ളി​ൽ​ വി​വി​ധ​ കേ​ന്ദ്ര​ങ്ങ​ളി​ൽ​ ന​ട​ക്കും​. ക​ട്ട​പ്പ​ന​,​ ക​ഞ്ഞി​ക്കു​ഴി​,​ രാ​ജ​മു​ടി​ ,​ തൊ​ടു​പു​ഴ​,​ വ​ണ്ട​പ്പെ​രി​യാ​ർ​,​ ദേ​വി​കു​ളം​,​ ഉ​ടു​മ്പ​ൻ​ചോ​ല​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും​ പ​രി​ശോ​ധ​ന​. എ​ല്ലാ​ സ്കൂ​ൾ​ വാ​ഹ​ന​ങ്ങ​ളും​ പ​രി​ശോ​ധ​ന​യി​ൽ​ നി​ർ​ബ​ന്ധ​മാ​യും​ പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണെ​ന്ന് ഇ​ടു​ക്കി​ റീ​ജി​യ​ണ​ൽ​ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫീ​സ​ർ​ പി​ എം​ ഷ​ബീ​ർ​ അ​റി​യി​ച്ചു​. വാ​ഹ​ന​ങ്ങ​ളു​ടെ​ സ​ങ്കേ​തി​ക​ കാ​ര്യ​ങ്ങ​ൾ​ക്ക് പു​റ​മെ​ ജി​ പി​ എ​സ്,​ വേ​ഗ​പ്പൂ​ട്ട് എ​ന്നി​വ​യു​ടെ​ പ്ര​വ​ർ​ത്ത​ന​വും​ വാ​തി​ലു​ക​ൾ​,​ സീ​റ്റു​ക​ൾ​ എ​ന്നി​വ​യും​ വി​ശ​ദ​മാ​യി​ പ​രി​ശോ​ധി​ക്കും​.​എ​ല്ലാ​ രേ​ഖ​ക​ളും​ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. പ​രി​ശോ​ധ​ന​യി​ൽ​ വി​ജ​യി​ക്കു​ന്ന​ വാ​ഹ​ന​ങ്ങ​ളി​ൽ​ മോ​ട്ടോ​ർ​ വാ​ഹ​ന​ വ​കു​പ്പ് സ്റ്റി​ക്ക​ർ​ പ​തി​ക്കും​.കൂ​ടാ​തെ​ പ​രി​ശോ​ധ​നാ​ ദി​ന​ത്തി​ൽ​ ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി​ ബോ​ധ​വ​ൽ​ക്ക​ര​ണ​ ക്ലാ​സും​ ന​ട​ത്തും​. പ​രി​ശോ​ധ​ന​യി​ൽ​ പ​ങ്കെ​ടു​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​ ക​ർ​ശ​ന​ ന​ട​പ​ടി​ ഉ​ണ്ടാ​കു​മെ​ന്നും​ ആ​ർ​ ടി​ ഒ​ അ​റി​യി​ച്ചു​.

​പ​രി​ശോ​ധ​നാ​ ദി​നം​,​ സ്ഥ​ലം​
​മേ​യ് 2​2​ -​എ​സ് എ​ൻ​ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി​ ,​എ​ൻ​ ആ​ർ​ സി​റ്റി​ ,​എ​സ് എ​ൻ​ എ​ച്ച്എ​സ് എ​സ് ഗ്രൗ​ണ്ട്,​ക​ഞ്ഞി​ക്കു​ഴി​,​ എം​ വി​ ഡി​ ഓ​ഫീ​സ് ,​അ​ടി​മാ​ലി​ ,​ സെ​യി​ന്റ് തോ​മ​സ് ഹൈ​സ്‌​കൂ​ൾ​ ,​കു​മ​ളി​
​മേയ് 2​5​ -​ മോ​ൺ​ ഫോ​ർ​ട്ട് ഹൈ​സ്‌​കൂ​ൾ​ ,​അ​ണ​ക്ക​ര​ ,​ ഗ്രീ​ൻ​ ഗാ​ർ​ഡ​ൻ​ സ്‌​കൂ​ൾ​ ,​ മാ​ട്ടു​ക്ക​ട്ട​ ,​ക​ട്ട​പ്പ​ന​ ഓ​സാ​നം​ സ്കൂ​ൾ​,​ സെ​യി​ന്റ് ജോ​സ​ഫ് എ​ച്ച് എ​സ് എ​സ് ക​രി​മ​ണ്ണൂ​ർ​​
​മേയ് 2​9​ -​ മൂ​ന്നാ​ർ​ സി​ എ​ഫ് ടെ​സ്റ്റ് ഗ്രൗ​ണ്ട് ,​മ​രി​യ​ഗി​രി​ സ്‌​കൂ​ൾ​ ,​പീ​രു​മേ​ട്,​ ഡി​ പോ​ൾ​ സ്കൂ​ൾ​ ഗ്രൗ​ണ്ട്,​രാ​ജ​മു​ടി​
​മേ​യ് 3​0​ -​ വി​ല്ലേ​ജ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ സ്‌​കൂ​ൾ​ ,​ കു​മാ​ര​മം​ഗ​ലം​






Advertisement
Advertisement