എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷാംനാഥിന് യാത്രഅയപ്പ്
കൊടുങ്ങല്ലൂർ: സർവീസിൽ നിന്നും വിരമിക്കുന്ന കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. ഷാംനാഥിന് റേഞ്ച് ഓഫീസിലെ സഹപ്രവർത്തകർ യാത്ര അയപ്പ് നൽകി. കോട്ടപ്പുറം മുസിരിസ് പാർക്കിൽ നടന്ന യാത്രഅയപ്പ് സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്. ഷാനവാസ് അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ ടി.കെ. ഗീത, പഞ്ചായത്ത് പ്രസിഡന്റുമാർ, കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കൊടുങ്ങല്ലൂർ താലൂക്കിൽ നിന്ന് ആയിരത്തോളം അബ്കാരി കേസുകളും മയക്കുമരുന്ന് കേസുകളും കണ്ടെടുത്ത ഷംനാഥ് വിമുക്തി ബോധവത്കരണ പ്രവർത്തനങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു. ജില്ലയിലെ മികച്ച ഓഫീസിനുള്ള എക്സൈസ് കമ്മിഷണറുടെ വെണ്മ പുരസ്കാരം തുടർച്ചയായി കൊടുങ്ങല്ലൂരിൽ എത്തിച്ചത് എക്സൈസ് ഇൻസ്പെക്ടർ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തന മികവായിരുന്നു.