വീട്ടിൽ കയറി ആക്രമിച്ച ഗുണ്ടകൾ അറസ്റ്റിൽ

Wednesday 22 May 2024 1:43 AM IST

പാവറട്ടി: മുൻ വൈരാഗ്യത്താൽ വീട്ടിൽ അതിക്രമിച്ച് കയറി പെരുവല്ലൂർ പൂച്ചക്കുന്ന് രായം മരയ്ക്കാർ വീട്ടിൽ ഫറോസയെയും ബന്ധുവിനെയും ആക്രമിച്ച് വീടിന് നാശനഷ്ടം ഉണ്ടാക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത ഗുണ്ടകളെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

പെരുവല്ലൂർ പൂച്ചക്കുന്ന് രായം മരയ്ക്കാർ വീട്ടിൽ അഷറഫ് ജാഫ്‌ന മകൻ മുഹമ്മദ് ഹനീഫ എന്ന ഷിഹാബ് (40), എങ്ങണ്ടിയൂർ ചക്കാണ്ടത്ത് മുരളീധരൻ മകൻ മിഥുൻ (27, എളവള്ളി പണ്ടാറക്കാട് വടേരി സുബ്രഹ്മണ്യൻ മകൻ സനോജ് (27) എന്നിവരെ പാവറട്ടി പൊലീസ് ഇൻസ്‌പെക്ടർ ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

സബ് ഇൻസ്‌പെക്ടർമാരായ എം.ജെ.ജോഷി, ഐ.ബി.സജീവ്, എ.എസ്.ഐ നന്ദകുമാർ, സിവിൽ ഓഫീസർമാരായ ജയകൃഷ്ണൻ, പ്രവീൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചാവക്കാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവർക്ക് പാവറട്ടി, മാള, ചാവക്കാട്, അന്തിക്കാട് എന്നീ സ്റ്റേഷനുകളിലായി കവർച്ച, ഭവനഭേദനം, വധശ്രമം, പിടിച്ചു പറി, പൊലീസിനെ ആക്രമിച്ചു കൃത്യനിർവഹണം തടസപെടുത്തൽ എന്നീ വകുപ്പുകളിലായി 14 ഓളം കേസുണ്ട്.

Advertisement
Advertisement