വോൾവോ ബസിൽ മാറിമാറിക്കയറി ബംഗളൂരുവിൽ നിന്ന് ലഹരി കടത്തും, അമൽ എംഡിഎംഎ ഒളിപ്പിച്ചത് അടിവസ്‌ത്രത്തിൽ

Tuesday 21 May 2024 11:59 PM IST

ചാലക്കുടി: ബംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് മാരക രാസലഹരി മരുന്ന് കടത്തിയ യുവാവിനെ കൊരട്ടിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിട്ടി വിളമന സ്വദേശി മലയിൽ വീട്ടിൽ വയസുള്ള അമൽ കൃഷ്ണയാണ്(27) എസ്.എച്ച്.ഒ എൻ.എ.അനൂപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

ചില്ലറ വിപണിയിൽ ലക്ഷത്തിലേറെ വില വരുന്ന 15 ഗ്രാം എം.ഡി.എം.എ യുവാവ് അടിവസ്ത്രത്തിനുള്ളിലാണ് ഒളിപ്പിച്ചത്. ബംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന വോൾവോ ബസിൽ ഇയാൾ യാത്ര ചെയ്യുമ്പോൾ ചാലക്കുടി ഡിവൈ.എസ്.പി ആർ.അശോകനാണ് രഹസ്യവിവരം ലഭിച്ചത്. കൊരട്ടിയിൽ ഇറങ്ങിയ യുവാവിനെ അന്വേഷണസംഘം വളഞ്ഞിട്ട് പിടികൂടി. കൊടകര മുതൽ പൊലീസ് സംഘം വാഹനങ്ങൾ നിരീക്ഷിച്ചുവരുന്നു. പല വാഹനങ്ങളിൽ മാറിക്കയറിയാണ് കൊരട്ടി വരെ സഞ്ചരിച്ചതെന്ന് പിടിയിലായ അമൽ കൃഷ്ണ പൊലീസിനോട് പറഞ്ഞു.

കൊടകര എസ്.എച്ച്.ഒ മുഹമ്മദ് റഫീഖ്, ജില്ലാ ലഹരി വിരുദ്ധ സേനയിലെ എസ്.ഐമാരായ വി.ജി.സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, വി.യു.സിൽജോ, സീനിയർ സി.പി.ഒമാരായ എ.യു.റെജി, എം.ജെ.ബിനു, കൊരട്ടി സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷിഹാബ് കുട്ടശ്ശേരി, അഡീഷണൽ എസ്.ഐ സി.പി.ഷിബു, എ.എസ്.ഐ കെ.സി.നാഗേഷ്, സീനിയർ സി.പി.ഒമാരായ ടെസി, സജീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ജിബിൻ ജെൻസൺ, മണിക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. അമൽ കൃഷ്ണൻ മുമ്പും സമാനകേസിൽ ഉൾപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

Advertisement
Advertisement