16 വയസ് വരെ കുട്ടികളെ സമൂഹമാധ്യമങ്ങളിൽ നിന്ന് വിലക്കണം

Wednesday 22 May 2024 12:04 AM IST

സിഡ്നി: യുവതലമുറയുടെ മാനസികാരോഗ്യം കണക്കിലെടുത്ത് സുപ്രധാന നിരീക്ഷണവുമായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്.

16 വയസ് വരെ കുട്ടികൾക്ക് സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് വിലക്കണമെന്നും സമൂഹ മാദ്ധ്യമങ്ങളിൽ അക്കൗണ്ടുകൾ തുറക്കാനുള്ള പ്രായം 13ൽ നിന്ന് 16ലേക്ക് ആക്കണമെന്നും ആവശ്യപ്പെട്ടു. ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രത്യാഘാതം ഗുരുതരമാണെന്നും അധിക സമയമുള്ള സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നും ആന്റണി ആൽബനീസ് കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ഒരു സ്വകാര്യ റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആന്റണി ആൽബനീസിന്റെ പ്രതികരണം.

പ്രായപൂർത്തിയായവരെ വരെ വളരെ പെട്ടന്ന് തെറ്റിധരിപ്പിക്കാൻ സമൂഹമാധ്യമങ്ങൾക്ക് സാധിക്കുന്നുണ്ട്. കൗമാരക്കാരിലെ പ്രത്യാഘാതം ഇതിലും ഗുരുതരമായിരിക്കും. തന്റെ തന്നെ സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റുകൾ താൻ ശ്രദ്ധിക്കാറില്ല. ശ്രദ്ധിക്കാൻ തുടങ്ങിയാൽ രാവിലെ വീട് വിട്ട് ഇറങ്ങാൻ തോന്നില്ലെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി വിശദമാക്കി. അജ്ഞാതരായ ആളുകൾ വരെ ഭീകരമായ രീതിയിലാണ് പ്രതികരിക്കുന്നതെന്നും ആന്റണി ആൽബനീസ് പരഞ്ഞു.

Advertisement
Advertisement