എന്റെ പിൻഗാമികൾ ജനങ്ങളാണ്: മോദി

Wednesday 22 May 2024 12:17 AM IST

മഹാരാജ്ഗഞ്ജ്: എനിക്ക് പിൻഗാമികൾ ഇല്ല, എന്റെ പിൻഗാമികൾ ജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ബീഹാറിലെ മഹാരാജ്ഗഞ്ജിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി അധികാരത്തിൽ വന്നാൽ മോദിയുടെ പിൻഗാമി അമിത് ഷായാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടർന്നാണ് മോദിയുടെ പ്രതികരണം.

2025-ൽ 75 വയസാകുന്ന മോദി പിൻഗാമിയായി അമിത് ഷായെ നിയമിച്ചു എന്ന ആം ആദമി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചിരുന്നു. ബി.ജെ.പി വിരമിക്കൽ പ്രായമായി 75 വയസ്സ് നിശ്ചയിച്ചിരിക്കുന്നതുകൊണ്ടാണ് മുൻ നിര പാർട്ടി നേതാക്കളായ എൽ.കെ. അദ്ധ്വാനിയുൾപ്പടെ വിരമിച്ചതെന്ന് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. അമിത് ഷാ പ്രധാനമന്ത്രി ആവുന്നതിലെ

ഒരേയൊരു തടസ്സം ആദിത്യനാഥാണെന്നും കെജ്‌രിവാൾ ആരോപിച്ചിരുന്നു.

Advertisement
Advertisement