അധിക്ഷേപ പരാമർശം: ഗം​ഗോപാദ്ധ്യക്ക് പ്രചാരണ വിലക്ക്

Wednesday 22 May 2024 12:23 AM IST

ന്യൂഡൽഹി: പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബി.ജെ.പി നേതാവും സ്ഥാനാർത്ഥിയുമായ അഭിജിത്ത് ​ഗം​ഗോപാദ്ധ്യക്ക് പ്രചാരണ വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇന്നലെ വൈകിട്ട് 5 മണി മുതൽ 24 മണിക്കൂർ നേരത്തേക്കാണ് പ്രചാരണ വിലക്ക്. ഗം​ഗോപാദ്ധ്യ മമതയ്ക്കെതിരെ നടത്തിയ പരാമർശം വിവാദമാവുകയും തൃണമൂൽ കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുകയും ചെയ്യുകയായിരുന്നു.

കൂടാതെ ഗം​ഗോപാദ്ധ്യക്കെതിരെ തിരഞ്ഞടുപ്പ് കമ്മിഷൻ രൂക്ഷ വിമർശനമുയർത്തുകയും ചെയ്തു.

ഹാൽദിയയിൽ മെയ് 15നാണ് ഗം​ഗോപാദ്ധ്യയ വിവാദ പരാമർശം നടത്തിയത്. ബി.ജെ.പിയുടെ സന്ദേശ്ഖാലി സ്ഥാനാർത്ഥി രേഖ പാത്രയെ 2000 രൂപയ്ക്ക് വിലക്കെടുത്തുവെന്ന് തൃണമൂൽ കോൺഗ്രസ് പറയുന്നു. എന്താണ് മമതയുടെ വില. പത്ത് ലക്ഷമാണോ. ഇതായിരുന്നു അഭിജിത്ത് ഗം​ഗോപാദ്ധ്യയുടെ പരാമർശം.

Advertisement
Advertisement