കോടതികളുടെ ഇരട്ട പ്രഹരം സിസോദിയക്ക് ജാമ്യം ഇല്ല ; കസ്റ്റഡി 31 വരെ നീട്ടി

Wednesday 22 May 2024 1:41 AM IST

ന്യൂഡൽഹി : മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി, സി.ബി.ഐ കേസുകളിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷകൾ ഡൽഹി ഹൈക്കോടതി തള്ളി. രണ്ടാംതവണയാണ് ഹൈക്കോടതി സിസോദിയക്ക് ജാമ്യം നിഷേധിക്കുന്നത്.

അതേസമയം,​ മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ സിസോദിയയുടെ ജുഡിഷ്യൽ കസ്റ്രഡി മേയ് 31 വരെ നീട്ടി. റൗസ് അവന്യു കോടതി ജഡ്ജി കാവേരി ബവേജയുടേതാണ് നടപടി. തീഹാർ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിലാണ് സിസോദിയയെ ഹാജരാക്കിയത്. 2023 മാർച്ച് 9നാണ് ഇ.ഡി കേസിൽ സിസോദിയയുടെ അറസ്റ്ര് രേഖപ്പെടുത്തിയത്.

കള്ളപ്പണക്കേസിൽ സിസോദിയയുടെ പങ്ക് പ്രഥമദൃഷ്‌ട്യാ വ്യക്തമാണെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് ഹൈക്കോടതി ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ ചൂണ്ടിക്കാട്ടി. ജനാധിപത്യ തത്വങ്ങളെ വഞ്ചിച്ചു. കോഴ ഇടപാടുകൾക്ക് ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണുകളും ഇലക്ട്രോണിക് തെളിവുകളും നശിപ്പിച്ചു. ഡൽഹി സർക്കാരിൽ സുപ്രധാനപദവി വഹിച്ച സിസോദിയ അതീവ സ്വാധീനമുള്ള വ്യക്തിയാണ്. അതിനാൽ ജാമ്യം നൽകാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2023 ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്ര് ചെയ്തത്.

കവിതയുടെ കുറ്റപത്രം : 31ന് തീരുമാനം

ബി.ആർ.എസ് നേതാവ് കെ.കവിതയ്‌ക്കെതിരെ ഇ.ഡി സമർപ്പിച്ച കുറ്റപത്രം സ്വീകരിക്കണമോയെന്നതിൽ റൗസ് അവന്യൂ കോടതി 31ന് ഉത്തരവ് പറയും. കവിതയെ വിചാരണ ചെയ്യാനുള്ള തെളിവുകൾ കുറ്റപത്രത്തിലുണ്ടെന്ന് ഇ.ഡി അറിയിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ആംആദ്മി പാർട്ടി എന്നിവരെ പ്രതികളാക്കിയ ഇ.ഡി കുറ്രപത്രം മേയ് 28ന് പരിഗണിക്കാനും വിചാരണക്കോടതി തീരുമാനിച്ചു.

ഷാ​യ്‌​ക്ക് ​മോ​ദി​യു​ടെ​ ​പി​ൻ​ഗാ​മി
ആ​ണെ​ന്ന​ ​ധാ​ർ​ഷ്‌​ട്യം​:​ ​കേ​ജ്‌​രി​വാൾ

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​യ്‌​ക്ക് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​പി​ൻ​ഗാ​മി​യാ​ണെ​ന്ന​ ​ധാ​ർ​ഷ്‌​ട്യ​മാ​ണെ​ന്നും​ ​എ​ന്നാ​ൽ​ ​ജൂ​ൺ​ ​നാ​ലി​ന് ​ഫ​ലം​ ​വ​രു​മ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​നി​രാ​ശ​പ്പെ​ടേ​ണ്ടി​ ​വ​രു​മെ​ന്നും​ ​ആം​ ​ആ​ദ്‌​മി​പാ​ർ​ട്ടി​ ​നേ​താ​വും​ ​ഡ​ൽ​ഹി​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ​ ​അ​ര​വി​ന്ദ് ​കേ​ജ്‌​‌​രി​വാ​ൾ.​ ​കേ​ജ്‌​രി​വാ​ളി​നും​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്കും​ ​ഇ​ന്ത്യ​യി​ലേ​ക്കാ​ൾ​ ​പാ​ക്കി​സ്ഥാ​നി​ലാ​ണ് ​പി​ന്തു​ണ​യെ​ന്ന​ ​അ​മി​ത് ​ഷാ​യു​ടെ​ ​ഡ​ൽ​ഹി​ ​റാ​ലി​യി​ലെ​ ​പ്ര​സ്‌​താ​വ​ന​യോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​കേ​ജ്‌​രി​വാ​ൾ.​ ​ഷാ​ ​ഡ​ൽ​ഹി​യി​ലെ​ത്തി​ ​രാ​ജ്യ​ത്തെ​ ​ജ​ന​ങ്ങ​ളെ​ ​അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്ന് ​കേ​ജ്‌​രി​വാ​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ആ​ ​റാ​ലി​യി​ൽ​ ​ആ​കെ​ 500​ ​പേ​രാ​ണ് ​പ​ങ്കെ​ടു​ത്ത​ത്.​ ​ആം​ ​ആ​ദ്മി​ ​പാ​ർ​ട്ടി​യെ​ ​പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ​ ​പാ​ക്കി​സ്ഥാ​നി​ക​ളാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ഞ​ങ്ങ​ളെ​ ​ജ​യി​പ്പി​ച്ച​ ​ഡ​ൽ​ഹി​യി​ലെ​യും​ ​പ​ഞ്ചാ​ബി​ലെ​യും​ ​ജ​ന​ങ്ങ​ൾ​ ​പാ​ക്കി​സ്ഥാ​നി​ക​ളാ​ണോ​?​ ​ഞ​ങ്ങ​ൾ​ക്ക് ​സ്നേ​ഹ​വും​ ​വി​ശ്വാ​സ​വും​ ​ന​ൽ​കി​യ​ ​ഗു​ജ​റാ​ത്തി​ലെ​യും​ ​ഗോ​വ​യി​ലെ​യും​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും​ ​അ​സ​മി​ലെ​യും​ ​മ​ദ്ധ്യ​പ്ര​ദേ​ശി​ലെ​യും​ ​ജ​ന​ങ്ങ​ൾ​ ​പാ​ക്കി​സ്ഥാ​നി​ക​ളാ​ണോ?
പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​പി​ൻ​ഗാ​മി​യാ​യി​ ​തി​ര​ഞ്ഞെ​ടു​ത്ത​തി​ന്റെ​ ​ധാ​ർ​ഷ്‌​ട്യ​മാ​ണ് ​അ​മി​ത് ​ഷാ​യ്‌​ക്ക്.​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​ആ​ളു​ക​ളെ​ ​അ​ധി​ക്ഷേ​പി​ക്കാ​നും​ ​ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും​ ​തു​ട​ങ്ങി.​ ​ഷാ​ ​ഇ​തു​വ​രെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മോ​ദി​യാ​യി​ട്ടി​ല്ല.​ ​പ​ക്ഷേ​ ​നി​ങ്ങ​ൾ​ ​വ​ള​രെ​ ​അ​ഹ​ങ്കാ​രി​യാ​യി​ ​മാ​റി​യി​രി​ക്കു​ന്നു.​ ​ഈ​ ​മ​നോ​ഭാ​വം​ ​ഉ​പേ​ക്ഷി​ക്കു​ക.​ ​ജൂ​ൺ​ 4​ന് ​ജ​ന​ങ്ങ​ൾ​ ​ബി.​ജെ.​പി​യെ​ ​പു​റ​ത്താ​ക്കും.​ ​താ​ങ്ക​ൾ​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​കി​ല്ല.​ ​അ​ഞ്ചാം​ ​ഘ​ട്ട​ ​വോ​ട്ടെ​ടു​പ്പി​ന് ​ശേ​ഷം​ ​ന​ട​ന്ന​ ​സ​ർ​വെ​യി​ൽ​ ​കേ​ന്ദ്ര​ത്തി​ൽ​ ​'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കു​മെ​ന്നാ​ണ് ​പ​റ​യു​ന്ന​തെ​ന്നും​ ​കേ​ജ്‌​രി​വാ​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി.
ത​നി​ക്കെ​തി​രെ​ ​പ്ര​സ്‌​താ​വ​ന​ ​ന​ട​ത്തി​യ​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥി​നെ​യും​ ​കേ​ജ്‌​രി​വാ​ൾ​ ​ആ​ക്ര​മി​ച്ചു.
യോ​ഗി​ ​ജി​ ​ഡ​ൽ​ഹി​യി​ൽ​ ​വ​ന്ന് ​എ​ന്നെ​ ​അ​ധി​ക്ഷേ​പി​ച്ചു.​ ​താ​ങ്ക​ളു​ടെ​ ​ശ​ത്രു​ക്ക​ൾ​ ​സ്വ​ന്തം​ ​പാ​ർ​ട്ടി​യി​ലാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Advertisement
Advertisement