ടി.ജി. രവിക്ക് ആദരം

Thursday 23 May 2024 12:00 AM IST

തൃശൂർ: ജീവിതത്തിൽ എൺപതും അഭ്രപാളികളിൽ അമ്പതും സംവത്സരങ്ങൾ പൂർത്തിയാക്കിയ ടി.ജി. രവിയെ, തൃശൂർ എൻജിനിയറിംഗ് കോളേജ് ഓൾഡ് സ്റ്റുഡന്റ്‌സ് അസ്സോസിയേഷൻ (ടെക്കോസ) ആദരിച്ചു. പ്രസിഡന്റ് കെ. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.ഐ. വർഗീസ്, ആർ.കെ. രവി, സി.ജി. രവീന്ദ്രനാഥൻ, പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ, ഡോ. സി.ഇ. കൃഷ്ണൻ, പ്രൊ. ടി. കൃഷ്ണകുമാർ, പ്രൊഫ. കെ. വിദ്യാസാഗർ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പി.എം. സുബ്രഹ്മണ്യൻ, പി.എൻ. ഉണ്ണിരാജ, പി. രാധാകൃഷ്ണൻ, ചാക്കോ, സഹപാഠികളായ ടി.ആർ. അജയൻ, കെ.ജി. ജോഷി, സത്യവ്രതൻ, ഭുവൻദാസ്, മുൻ കായികതാരങ്ങളായ വിക്ടർ മഞ്ഞില, ഫ്രാൻസിസ് ആട്ടോക്കാരൻ, മുൻ മാദ്ധ്യമ പ്രവർത്തകനായ അലക്‌സാണ്ടർ സാം, ദിവ്യ സംസാരിച്ചു. പ്രോഫ. ജി. ഗോപാലകൃഷ്ണൻ രചിച്ച ആശംസാഗാനം ജിതേഷ് നാരായണൻ ആലപിച്ചു.

Advertisement
Advertisement