ഡി സ്പെയ്സിൻ്റെ  സോഫ്റ്റ്‌വെയർ  വികസനകേന്ദ്രം തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു

Wednesday 22 May 2024 5:09 PM IST

തിരുവനന്തപുരം: ഡി സ്പെയ്സ് സോഫ്റ്റ്‌വെയർ വികസനകേന്ദ്രം തിരുവനന്തപുരത്ത് ആരംഭിച്ചു വ്യവസായ വകുപ്പുമന്ത്രി പി. രാജീവിൻ്റെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ ഡി സ്പെയ്സ് സോഫ്റ്റ്‌വെയർ വികസനകേന്ദ്രം ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ഡി സ്പെയ്സ് ഇന്ത്യ സോഫ്റ്റ്‌വെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (ഡി സ്പെയ്സ് ഇന്ത്യ എസ് & റ്റി ) തുടക്കത്തിൽ ഇരുപത്തഞ്ചംഗ വിദഗ്ദ ജീവനക്കാരുടെ സേവനമാണ്
സോഫ്റ്റ് വെയർ വികസന പ്രവർത്തനങ്ങൾക്കായി ഇപ്പോൾപ്രയോജനപ്പെടുത്തു ന്നതെങ്കിലും വർഷാന്ത്യത്തോടെ പ്രവർത്തനമേഖല കൂടുതൽ വിപുലവും വിസ്തൃതവും ആകും .

സ്റ്റിമുലേഷൻ, വാലിഡേഷൻ സൊലൂഷനുകൾ ആഗോളതലത്തിൽ വികസിപ്പിച്ചു നൽകുന്ന ഡി സ്പെയ്സ് സാങ്കേതിക രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ് . സവിശേഷവും വൈയക്തികവുമായ ആവശ്യങ്ങൾ അതിവേഗം പരിഹരിച്ചു നൽകുന്ന സോഫ്‌റ്റ് വെയറുകളാണ് സ്റ്റിമുലേഷൻ സോഫ്റ്റ് വയറുകൾ. ബിസിനസ് ആവശ്യങ്ങൾക്കും സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനു മുള്ള സോഫ്റ്റ് വെയറുകളാണ് വാലി ഡേഷൻ സോഫ്റ്റ് വെയറുകൾ. തങ്ങളുടെ വികസന ശേഷി വർധിപ്പിച്ചു കൊണ്ടും ആഗോളനിലവാരത്തിലും ഇന്ത്യൻ ഉപഭോക്താക്കളുടെ വൈയക്തിക ആവശ്യങ്ങകൾ നിറവേറ്റുന്നതിനും ആഗോള ഉപഭോക്കാക്കളുടെ ആവശ്യങ്ങൾ സമയബന്ധിതമായി നിറവേറ്റുന്നതിനും ഡി സ്‌പെയ്സിന് കഴിയും.

ഐ റ്റി വൈദഗ്ധ്യം പ്രാദേശികമായി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡി സ്പെയ്സ് ഇന്ത്യ സോഫ്റ്റ്‌വെയർ & ടെക്നോളജീസ് തിരുവനന്തപുരത്ത് സ്ഥാപിതമാകുന്നത്. ഡി സ്പെയ്സിൻ്റെ ഡവലപ്പ്മെൻ്റ് ടീമിനെ കൂടുതൽ വിപുലമാക്കുകയും വർഷാവസാനത്തോടെ സേവനങ്ങൾ ഇരട്ടിയാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

ഇതോടെ ഡി സ്പെയ്സിലേക്ക് ഉയർന്ന തൊഴിൽ വൈദഗ്ധ്യമുള്ള ധാരാളം സഹപ്രവർത്തകരെ സ്വാഗതം ചെയ്യുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ഡി സ്പെയ്സ് ഇന്ത്യ എസ് & റ്റി യുടെ എംഡി ഫ്രാങ്ക്ളിൻ ജോർജ് പറയുന്നു . സോഫ്റ്റ് വെയർ വൈദഗ്ധ്യം വികസിപ്പിക്കുന്നതിനപ്പുറം ഡി സ്പെയ്സ് എസ് & റ്റി എഞ്ചിനീയറിങ് , സഹായം, റിമോട്ട്എച്ച് ഐ എൽ സേവനം തുടങ്ങിയവയിൽ നൈപുണി ഉണ്ടാക്കുകയും പ്രാദേശിക ഉപഭോക്താക്കൾക്ക് പൂർണപിന്തുണ നൽകുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . കേരള സർക്കാരിൻ്റെ പൂർണ പിന്തുണയും സഹകരണവും ഇതിനായി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement