കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചു

Thursday 23 May 2024 1:50 AM IST

ആര്യനാട്:ബൗണ്ടർ മുക്ക് മൂന്നാറ്റുമുക്കിൽ കാട്ടാനകൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു.ആര്യനാട് കാഞ്ഞിരംമൂട് ഫൈസൽ മൻസിലിൽ ഫറൂക്കിന്റെ ഉടമസ്ഥതയിലുള്ള രണ്ടരയേക്കർ വസ്തുവിലാണ് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചത്.വസ്തുവിന് ചുറ്റുമുള്ള സോളാർ വൈദ്യുത വേലി തകർത്താണ് ആന കൃഷിയിടത്ത് ഇറങ്ങിയത്. 250 തോളം വാഴകൾ,30 ഓളം തെങ്ങിൻ തൈകൾ,റബർ തൈകൾ,പ്ലാവ്,മാവ് തുടങ്ങിയവയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.മൂന്നാം തവണയാണ് കാട്ടാനകൾ ഈ പ്രദേശത്ത് ഇറങ്ങി കൃഷി നശിപ്പിക്കുന്നത്.

Advertisement
Advertisement