രാത്രികാല തട്ടുകടകളിൽ പരിശോധന: 45 കടകൾക്ക് നോട്ടീസ്; 1,25,000 രൂപ പിഴ

Wednesday 22 May 2024 7:22 PM IST

തൃശൂർ: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായും ജില്ലയിൽ മഞ്ഞപ്പിത്തം, എലിപ്പനി, ജലജന്യ രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായും തൃശൂർ കോർപറേഷൻ പരിധിയിലെ രാത്രികാല തട്ടുകടകൾ, ഭക്ഷണശാലകൾ, കൂൾഡ്രിംഗ്‌സ് കടകൾ എന്നിവിടങ്ങളിൽ കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തി. 55 ഡിവിഷനുകളിലെയും തട്ടുകടകൾ ഒരേസമയം 8 സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. കോർപറേഷൻ പരിധിയിലെ 78 തട്ടുകടകൾ പരിശോധിച്ച് 45 പേർക്ക് നിയമ ലംഘനത്തിന് നോട്ടീസ് നൽകി. 1,25,000 രൂപ പിഴ ഈടാക്കി. വർദ്ധിച്ചുവരുന്ന ജലജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളിലും ഹോട്ടൽ, തട്ടുകട തുടങ്ങിയവയുടെ പരിശോധന തുടരുമെന്ന് മേയർ അറിയിച്ചിട്ടുണ്ട്.

Advertisement
Advertisement