സ്കൂളുകൾ തുറക്കുന്നതിന് മുൻപ് നെല്ലുവില കൊടുത്തു തീർക്കണമെന്ന് കിസാൻ സഭ

Thursday 23 May 2024 7:49 PM IST

തലയോലപ്പറമ്പ് : സ്കൂളുകൾ തുറക്കുന്നതിന് മുൻപ് നെല്ലുവില കൊടുത്തു തീർക്കണമെന്ന് കിസാൻ സഭ. തലയോലപ്പറമ്പ് കൃഷിഭവന്റെ പരിധിയിലുള്ള പാടശേഖരങ്ങളിലെ കൊയ്ത്തുകഴിഞ്ഞ് പി.ആർ.എസ് ബാങ്കുകളിൽ എത്തിച്ചിട്ടും നെല്ലുവില കിട്ടാതെ കൃഷിക്കാർ കാത്തിരിപ്പായിട്ട് മാസങ്ങൾ കഴിഞ്ഞു. സ്കൂളുകൾ തുറക്കാൻ ഇനി അധികദിവസമില്ല. പി.ആർ.എസ് കൊടുത്തിരിക്കുന്നത് എസ്.ബി.ഐ, കാനറാ ബാങ്കുകളിലാണ്. കാനറാ ബാങ്കു കൊടുത്ത നെല്ലുവിലയുടെ 30 ശതമാനം പോലും എസ്.ബി.ഐ കൊടുത്തില്ല. കൃഷിക്കാർക്കു കിട്ടേണ്ട നെല്ലുവില അടിയന്തരമായി കിട്ടുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യ കിസാൻസഭ തലയോലപ്പറമ്പ് മേഖലാകമ്മറ്റി ആവശ്യപ്പെട്ടു. കെ.സി.രഘുവരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.ആർ.മുരുകദാസ്, പി.എസ്.റോയി, പി.ബി.ബേബി, എൻ.വി.പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement