വെടിക്കെട്ടിന് ഉലകനായകൻ

Thursday 23 May 2024 12:54 AM IST

ഉലകനായകൻ കമൽഹാസന്റെ നാലു ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് ആവേശം പകരാൻ എത്തുന്നു. നാലു ചിത്രങ്ങളും ആരാധക ലോകത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. പ്രഭാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ്വ നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ൻ ചിത്രം കൽക്കി 2898 എഡിയിൽ 20 മിനിറ്റു നേരമാണ് ഉലകനായകൻ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ ഉലക നായകൻ പ്രതിനായക വേഷം അവതരിപ്പിക്കുന്നുവെന്നാണ് വിവരം രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന കൽക്കിയുടെ ആദ്യഭാഗം ജൂൺ 27ന് റിലീസ് ചെയ്യും. കൽക്കിയുടെ രണ്ടാം ഭാഗത്തിൽ കമൽഹാസൻ 90 മിനിറ്റു നേരം ഉണ്ടാകും. പലതവണ റിലീസ് മാറ്റിയ കമൽഹാസൻ- ഷങ്കർ ചിത്രം ഇന്ത്യൻ 2 ജൂലായ് 12 ന് തിയേറ്ററിൽ എത്തും. ഇന്ത്യൻ 2 റിലീസ് ചെയ്തു ആറു മാസത്തിനുശേഷം ജനുവരിയിൽ ഇന്ത്യൻ 3 റിലീസ് ചെയ്യാനാണ് തീരുമാനം. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യൻ എന്ന കഥാപാത്രമായി കമൽഹാസൻ തകർത്തിഭിനയിച്ച ഇന്ത്യൻ 1996ൽ ആണ് റിലീസ് ചെയ്തത്. ഇന്ത്യനിൽ ഇരട്ടവേഷത്തിൽ അഭിനയിച്ച കമൽഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. 200 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഇന്ത്യൻ 2വിൽ എസ്.ജെ. സൂര്യ,​ രാകുൽ പ്രീത്,​ സിദ്ധാർത്ഥ്,​ പ്രിയ ഭവാനി ശങ്കർ,​ ബോബി സിംഹ,​ ഗുരു സോമസുന്ദരം,​ ഡൽഹി ഗണേഷ് എന്നിവരാണ് മറ്റു താരങ്ങൾ. ഒരിടവേളയ്ക്കുശേഷം കമൽഹാസനും മണി രത്നവും ഒരുമിക്കുന്ന തഗ് ലൈഫ് നവംബറിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. രംഗരായ ശക്തിവേൽ നായക്കർ എന്ന കഥാപാത്രമായാണ് കമൽഹാസൻ എത്തുന്നത്. എ.ആർ. റഹ്മാൻ,​ രവി കെ. ചന്ദ്രൻ,​ ശ്രീകർ പ്രസാദ്,​ അൻപറിവ് , ശർമ്മിഷ്ഠ റോയ്,​ ഏക ലഖാനി എന്നിവർ ചിത്രത്തിൽ കൈകോർക്കുന്നു.

Advertisement
Advertisement