ഹലോ 'ടൊവിനോ ചാൻ',​ ടോക്കിയോയിൽ അവധിക്കാലം ആഘോഷിച്ച് ടൊവിനോ തോമസ്

Thursday 23 May 2024 12:55 AM IST

പരമ്പരാഗത ജാപ്പനീസ് വസ്ത്രങ്ങൾ അണിഞ്ഞ് കുടുംബസമേതം ടൊവിനോ തോമസ്. ജപ്പാനിലെ ടോക്കിയോയിൽ അവധിക്കാലം ആഘോഷിക്കുകയാണ് ടൊവിനോ തോമസ്. ഭാര്യ ലിഡിയ, മക്കളായ ഇസ, തഹാൻ എന്നിവരും ടൊവിനോയോടൊപ്പം ചിത്രത്തിൽ തിളങ്ങുന്നു. ഇതാരാ ടൊവിനോ ചാനോ എന്ന് ആരാധകരുടെ കമന്റ്.

അടുത്തിടെ അച്ഛനും അമ്മയ്ക്കും സഹോദരനും സഹോദരിക്കും കുടുംബത്തിനും ഒപ്പം ശ്രീലങ്കയിൽ അവധിക്കാലം ആഘോഷിക്കാൻ പോയിരുന്നു. സിനിമയ്ക്ക് ഇടവേള നൽകുന്ന യാത്രയിലെല്ലാം ടൊവിനോ കുടുംബത്തെ കൂട്ടാറുണ്ട്. കൂട്ടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം എന്ന് ടൊവിനോ സമൂഹമാദ്ധ്യമത്തിൽ കുറിച്ചിട്ടുണ്ട്. അതേസമയം അജയന്റെ രണ്ടാം മോഷണം, ഐഡന്റിറ്റി ,​എമ്പുരാൻ എന്നിവയാണ് ടൊവിനോയുടെ പുതിയ പ്രോജക്ടുകൾ. ഇതിൽ അജയന്റെ രണ്ടാം മോഷണം ആണ് ഉടൻ റിലീസിന് ഒരുങ്ങുന്നത്.

നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്നു വേഷത്തിൽ ടൊവിനോ എത്തുന്നു.

Advertisement
Advertisement