ത്രിവേണി സ്റ്റുഡന്റ് മാർക്കറ്റ് ആരംഭിച്ചു

Thursday 23 May 2024 12:11 AM IST
പയ്യന്നൂർ ത്രിവേണി സ്റ്റോറിൽ ആരംഭിച്ച സ്റ്റുഡൻ്റ്സ് മാർക്കറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി. വത്സല ഉൽഘാടനം ചെയ്യുന്നു.

പയ്യന്നൂർ: കൺസ്യൂമർ ഫെഡ് ത്രിവേണി സ്റ്റോറിൽ സ്റ്റുഡന്റ് മാർക്കറ്റ് ആരംഭിച്ചു. ത്രിവേണി നോട്ടുബുക്കുകൾ, സ്കൂൾ ബാഗുകൾ, കുടകൾ, ടിഫിൻ ബോക്സ് ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള എല്ലാ പഠനോപകരണങ്ങളും 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ത്രിവേണി സ്റ്റുഡന്റ് മാർക്കറ്റിൽ ലഭിക്കും. കൺസ്യൂമർ ഫെഡ് ഡയരക്ടർ കെ.പി. പ്രമോദിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.വി. അപ്പുക്കുട്ടൻ, ത്രിവേണി നോട്ടുബുക്കുകളുടെ ആദ്യ വിൽപ്പന നിർവ്വഹിച്ചു. റീജണൽ മാനേജർ ആർ. പ്രദീപ്കുമാർ, അസി. റീജണൽ മാനേജർ വി.കെ രാജേഷ്, ഓപ്പറേഷൻ മാനേജർ എ.കെ മനോജ്കുമാർ, മാർക്കറ്റിംഗ് മാനേജർ കെ. രജീഷ് കുമാർ സംസാരിച്ചു. പയ്യന്നൂർ യൂണിറ്റ് ഇൻ ചാർജ് കെ. മനോജ് നന്ദി പറഞ്ഞു.

Advertisement
Advertisement