ജനറൽ ബോഡിയും അനുമോദനവും

Thursday 23 May 2024 12:08 AM IST
നന്മ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് മൂന്നാം വാർഷിക ജനറൽ ബോഡി യോഗം പി.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

തലശ്ശേരി: ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനങ്ങൾ ചെയ്യുന്ന തലശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നന്മ കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ് മൂന്നാം വാർഷിക ജനറൽ ബോഡി യോഗവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നാരങ്ങാപ്പുറം ബി.കെ.എം ഇന്റർ നാഷണൽ ഹോട്ടലിൽ നടന്നു.
നിഹാൽ ഷഫീഖിന്റെ ഖിറാഅത്തോടെ തുടങ്ങിയ ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് സിദ്ദിഖ് ചെറുവക്കര സ്വാഗതം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ അബ്ദുൽ റാസിഖ് നജ്മി അദ്ധ്യക്ഷത വഹിച്ചു. റിട്ട. എക്‌സൈസ് ജോയിന്റ് കമ്മിഷണർ പി.കെ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ജനറൽ സെക്രട്ടറി നൗഫൽ കോറോത്ത് പ്രവർത്തന റിപ്പോർട്ടും ട്രസ്റ്റ് ട്രഷറർ മുനീർ പാനൂർ കണക്ക് അവതരണവും നടത്തി. തലശ്ശേരി എസ്.ഐ പി.പി രൂപേഷ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

Advertisement
Advertisement