ഹജ്ജ് സംഘാടക സമിതി ഓഫീസ്

Thursday 23 May 2024 12:18 AM IST
ഹജ്ജ് ക്യാമ്പ് സംഘാടക സമിതി ഓഫീസ് മട്ടന്നൂരിൽ കെ.കെ ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി ഓഫീസ് കെ.കെ ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ കണ്ണൂർ റോഡിലെ റാറാവീസ് ബിൽഡിംഗിലാണ് സംഘാടക സമിതി ഓഫീസ് ഒരുക്കിയത്. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷനായി. ഹജ്ജ് കമ്മിറ്റി അംഗം പി.പി മുഹമ്മദ് റാഫി റിപ്പോർട്ട് അവതരിപ്പിച്ചു. ഹജ്ജ് കമ്മിറ്റി അംഗം പി.ടി അക്ബർ, നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ, ആമിന മാളിയേക്കൽ, അസ്ലം തങ്ങൾ അൽ മശ്ഹൂർ, സുരേഷ് മാവില, അൻസാരി തില്ലങ്കേരി, താജുദ്ദീൻ മട്ടന്നൂർ, എ.കെ. അബ്ദുൽ ബാഖി, അബ്ദുള്ളക്കുട്ടി ബാഫഖി, വി.കെ ഗിരിജൻ, അഡ്വ. എ.ജെ. ജോസഫ്, ഒ.വി ജാഫർ തുടങ്ങിയവർ സംബന്ധിച്ചു. ജൂൺ ഒന്നിന് പുലർച്ചെയാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആദ്യവിമാനം പുറപ്പെടുന്നത്.

Advertisement
Advertisement