ട്രെയിനിൽ കൊണ്ടുവന്ന 10 കിലോ കഞ്ചാവ് പിടികൂടി

Thursday 23 May 2024 1:10 AM IST

വർക്കല: ആന്ധ്രയിൽ നിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 10കിലോ കഞ്ചാവ് പിടികൂടി.സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് സി.ഐ ജി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വർക്കല റെയിൽവേ സ്റ്റേഷന്റെ മുൻവശത്ത് നിന്ന് വർക്കല എക്സൈസാണ് കഞ്ചാവ് പിടികൂടിയത്. ചെമ്മരുതി വണ്ടിപ്പുര അനിവിലാസത്തിൽ അനി (47),ചാവടിമുക്ക് ആർ.എസ് ഭവനിൽ കമ്പ്യൂട്ടർ എന്ന് വിളിക്കുന്ന രാജേന്ദ്രൻ(67),ജനതാമുക്ക് സ്റ്റെഫി നിവാസിൽ കൊച്ചുണ്ണി എന്ന് വിളിക്കുന്ന സതീശ് (43) എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

അനിയുടെ നിർദ്ദേശപ്രകാരം രാജേന്ദ്രൻ ആന്ധ്രയിലെത്തി കഞ്ചാവ് വാങ്ങിയശേഷം പൂനെയിൽ നിന്ന് ട്രെയിനിൽ വർക്കലയിലെത്തുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലെത്തിയ രാജേന്ദ്രനെ ഓട്ടോയുമായെത്തി സതീഷും അനിയും കൂട്ടിക്കൊണ്ട് പോകുന്നതിനിടയിലാണ് മൂവരും പിടിയിലാകുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.ടി.ആർ.മുകേഷ്‌കുമാർ,കെ.വി.വിനോദ്,എസ്.മധുസൂദനൻ നായർ,എസ്.മനോജ്കുമാർ,വിശാഖ്,മുഹമ്മദ് അലി,സുബിൻ,രജിത്ത്,എം.എം.അരുൺകുമാർ,ബസന്ത് കുമാർ,രജിത്.ആർ.നായർ,രാജീവ്,സജീവ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Advertisement
Advertisement