കുടുംബ സംഗമവും വാർഷികവും

Thursday 23 May 2024 1:47 AM IST

മുഹമ്മ : പൊലിസ് പെൻഷണേഴ്സ് അസോസിയേഷൻ മുഹമ്മ മേഖലാ കമ്മിറ്റി വാർഷികവും കുടുംബ സംഗമവും വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. യൂണിറ്റ് പ്രസിഡന്റ് ടി.എ.ആന്റണി അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളായ എസ്. ജി തോമസ്, സദാശിവൻ നായർ, ടി. എ ആന്റണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്തംഗം രജനി രവിപാലൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി മോഹൻദാസ്, ജില്ലാ സെക്രട്ടറി ജി.ഹരിദാസ്, ജില്ലാ വൈസ് പ്രസിഡന്റ് പി.പി. രാജ്കുമാർ, ജില്ലാ കമ്മറ്റിയംഗം എ ഒ . ജോയ്. മുഹമ്മ യൂണിറ്റ് സെക്രട്ടറി പി.എസ് സതീശൻ, ജോ. സെക്രട്ടറി ജി അനിൽകുമാർ , ട്രഷറർ പി.ബോസ് , കുമാരപുരം ക്ഷേത്രം സെക്രട്ടറി അശോകൻ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement