ഹാരിസ് രാജക്ക്‌ സ്വീകരണം

Thursday 23 May 2024 12:48 AM IST

അമ്പലപ്പുഴ : പ്രവാസി വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനുമായ ഹാരിസ് രാജക്ക് ലയൺസ് ആലപ്പുഴ എൻ. ആർ. ഐ ക്ലബ്ബ് സ്വീകരണം നൽകി. ജീവകാരുണ്യ സാമൂഹ്യ സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും പ്രവാസി വ്യക്തിത്വങ്ങൾ നൽകുന്ന പിന്തുണയെയും പ്രോത്സാഹനത്തെയും മാനിച്ചു ലയൺസ് എൻ. ആർ. ഐ ക്ലബ്ബ് നൽകി വരുന്ന "പ്രവാസി വന്ദൻ "ആദരവ് ചടങ്ങിന്റെ ഭാഗമായാണ് ഹാരിസ് രാജക്ക്‌ അനുമോദനവും സ്വീകരണവും നൽകിയത്.സ്വീകരണ സമ്മേളനം ആലപ്പുഴ മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുന്നക്കൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ്‌ നസീർ സലാം അദ്ധ്യക്ഷനായി . ക്ലബ്ബ് ഭാരവാഹികളായ ജി.അനിൽ കുമാർ, കെ.പി. ജഗൻ. ,ആഷിക് ഹബീബ്,എബി തോമസ്,സോജൻ വർഗീസ്, സി.എം. സുജിത് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement