സി.ഡി പ്രകാശനം

Thursday 23 May 2024 2:48 AM IST

അമ്പലപ്പുഴ :ഡോ. അരുൺകുമാർ എസ് ഹരിപ്പാട് ( ലക്ചറർ ജി.വി.എച്ച്.എസ്.എസ് തലവടി)എഴുതി നിർമ്മിച്ച അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ചരിത്രം വിളിച്ചോതുന്ന രണ്ടു പാട്ടുകളടങ്ങുന്ന വീഡിയോ സി.ഡി മുൻമന്ത്രി ജി .സുധാകരൻ പ്രകാശനം ചെയ്തു . ഈ യുഗം സാഹിത്യ സാംസ്കാരിക സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ ഡോ. അരുൺകുമാർ ദർപ്പണം മാസികയുടെ എഡിറ്റർ കൂടിയാണ് . 5 കവിതാസമാഹാരങ്ങളും ,രണ്ട് സിഡികളും പുറത്തിറക്കിയിട്ടുണ്ട് . ഹരിപ്പാടിന്റെ പേരിന്റെ ചരിത്രം അന്വേഷിച്ച് കണ്ടെത്തുന്ന നഗരിപുരേശൻ സിഡി ഒരുമാസം മുമ്പ് ഹരിപ്പാട് ക്ഷേത്രത്തിൽ വച്ച് എ .എം ആരിഫ് എം.പി പ്രകാശനം ചെയ്തിരുന്നു.

Advertisement
Advertisement