അഭിഭാഷകരെ അനുമോദിച്ചു

Thursday 23 May 2024 1:48 AM IST

അമ്പലപ്പുഴ: കേന്ദ്ര സർക്കാർ നോട്ടറിമാരായി നിയമനം ലഭിച്ച അഭിഭാഷകരെ അനുമോദിച്ചു. അമ്പലപ്പുഴ കോടതിയിലെ അഭിഭാഷകരായ ആർ. സന്ധ്യ, പ്രിൻസി മനോജ് എന്നിവരെയാണ് അമ്പലപ്പുഴ കോടതി അഭിഭാഷകരും, ക്ലാർക്കുമാരും ചേർന്ന് അനുമോദിച്ചത്. എച്ച് .സലാം എം. എൽ. എ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. ജെ .ഷെർളി അദ്ധ്യക്ഷനായി. മുതിർന്ന അഭിഭാഷകനായ എ. നിസാമുദ്ദീൻ, അഡ്വ. ബി .ലക്ഷി, ശിവശങ്കരൻ നായർ എന്നിവർ സംസാരിച്ചു. അഡ്വ. ആർ. ശ്രീകുമാർ സ്വാഗതം പറഞ്ഞു.

Advertisement
Advertisement