രാജീവ് ഗാന്ധി അനുസ്മരണം

Thursday 23 May 2024 1:51 AM IST

ചേർത്തല:മുൻ പ്രധാന മന്ത്റിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 33ാമത് രക്തസാക്ഷിത്വ ദിനം വയലാർ,ചേർത്തല ബ്ലോക്ക്,മണ്ഡലം കോൺ്രഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു.
മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മ​റ്റി പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എസ്.രഘുവരൻ അനുസ്മരണ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.പി.വിമൽ,കോൺഗ്രസ് നേതാക്കളായ എ.കെ.ഷെരീഫ്,ബി.സോമനാഥ്,വി. ജി.ജയചന്ദ്രൻ,പി.വിനോദ്,ടെറിൻ ജോൺ,പി.ബി.പ്രസന്നൻ,ടി.എൻ.സീജൻ,സുരേഷ് ബാബു,ജോണി എന്നിവർ നേതൃത്വം നൽകി.

ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആചരണത്തിൽ ബ്ലോക്ക് പ്രസിഡന്റ് കെ.സി.ആന്റണി അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement