രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം:  എം.വി. ഗോവിന്ദനെത്തിയില്ല

Thursday 23 May 2024 1:12 AM IST

പാനൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി നിർമ്മിച്ച രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തത് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും അദ്ദേഹം പങ്കെടുത്തില്ല.

പാനൂർ ചെറ്റക്കണ്ടിയിൽ ഷൈജു, സുബീഷ് എന്നിവർക്കായാണ് മന്ദിരം പണിതത്. നാടാകെ സ്‌നേഹിക്കുന്നവരായിരുന്നു ഷൈജുവും സുബീഷുമെന്ന് എം.വി ജയരാജൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചെറ്റക്കണ്ടിയിലെ സംഭവത്തെ പാർട്ടി തള്ളിപ്പറഞ്ഞിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം അന്ന് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ യു.ഡി.എഫ് സർക്കാർ പല കള്ളക്കേസുകളും എടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പാനൂരിൽ ഉണ്ടായ സ്‌ഫോടനത്തെ സി.പി.എം അംഗീകരിക്കില്ല. രണ്ടും രണ്ട് സംഭവങ്ങളാണ്. തിരഞ്ഞെടുപ്പ് സമയത്തുണ്ടായ സ്‌ഫോടനം രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ കുടിപ്പകയുടെ ഭാഗമാണെന്നും എം.വി ജയരാജൻ പറഞ്ഞു..

Advertisement
Advertisement