അവസാന ഘട്ടങ്ങളിൽ 115 മണ്ഡലം: മോദിയടക്കം 1793 സ്ഥാനാർത്ഥികൾ

Thursday 23 May 2024 1:37 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശേഷിക്കുന്ന രണ്ട് ഘട്ടങ്ങളിലായി ശേഷിക്കുന്നത് 115 മണ്ഡലങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 1793 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. മേയ് 25ന് നടക്കുന്ന ആറാം ഘട്ടത്തിൽ ഡൽഹി, ഹരിയാന അടക്കം ഏഴ് സംസ്ഥാനങ്ങളിലെയും ജമ്മുകാശ്‌മീരിലെയും 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് മാ​റ്റി​വ​ച്ച​ ​ജ​മ്മു​കാ​ശ്‌​മീ​രി​ലെ​ ​അ​ന​ന്ത്നാ​ഗിലും 25നാണ് പോളിംഗ്.

ജൂൺ ഒന്നിന് നടക്കുന്ന അവസാന ഘട്ടത്തിൽ ഏഴ് സംസ്ഥാനങ്ങളിലെയും ചണ്ഡിഗഡിലെയും 57 മണ്ഡലങ്ങളും ബൂത്തിലേക്ക്പോകും. മോദി മത്സരിക്കുന്ന വാരാണസിയും ഇതിലുൾപ്പെടും. മേയ് 26ന് നടക്കുന്ന ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിൽ 889 സ്ഥാനാർത്ഥികളുണ്ട്. ജൂൺ ഒന്നിന് നടക്കുന്ന ഏഴാം ഘട്ടത്തിൽ 904 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ആറാം ഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും.

ആറാം ഘട്ടം

 മേയ് 26

 മണ്ഡലങ്ങൾ-58

 സ്ഥാനാർത്ഥികൾ-889

ഏഴാം ഘട്ടം

 ജൂൺ ഒന്ന്

 മണ്ഡലങ്ങൾ-57

 സ്ഥാനാർത്ഥികൾ-904

ജനവിധി തേടുന്ന പ്രമുഖർ (ആറാം ഘട്ടം)

ഡൽഹി

 ന്യൂഡൽഹി-ബൻസുരി സ്വരാജ് (ബി.ജെ.പി), സോമനാഥ് ഭാരതി (ആംആദ്‌മി പാർട്ടി)

 നോർത്ത് ഈസ്റ്റ് ഡൽഹി-മനോജ് തിവാരി (ബി.ജെ.പി), കനയ്യ കുമാർ (കോൺഗ്രസ്)

ബീഹാർ

 വാൽമീകി നഗർ-സുനിൽകുമാർ കുശ്‌വാഹ (ജെ.ഡി.യു), ദീപക് യാദവ് (ആർ.ജെ.ഡി)  പൂർവ ചമ്പാരൻ-രാധാ മോഹൻ സിംഗ് (ബി.ജെ.പി)

ഉത്തർപ്രദേശ്

 സുൽത്താൻപൂർ-മനേക ഗാന്ധി (ബി.ജെ.പി)  അസംഗഡ്-ധർമേന്ദ്ര യാദവ് (സമാജ്‌വാദി)

ജമ്മുകാശ്‌മീർ

മെഹബൂബ മുഫ്‌തി (പി.ഡി.പി)-അനന്തനാഗ്-രജൗരി

പശ്ചിമ ബംഗാൾ

 തംലുക്ക്-അഭിജിത് ഗംഗോപാധ്യായ (ബി.ജെ.പി)  മേദിനിപൂർ-അഗ്നിമിത്ര പോൾ (ബി.ജെ.പി)

ഹരിയാന

 കർണാൽ-മനോഹർ ലാൽ ഖട്ടർ (ബി.ജെ.പി)

 ഗുഡ്ഗാവ്-രാജ് ബബ്ബാർ (കോൺഗ്രസ്)  റോത്തക്-ദീപേന്ദ്ര സിംഗ് ഹൂഡ (കോൺഗ്രസ്)

ഒഡീഷ

 ഭുവനേശ്വർ-അപരാജിത സാരംഗി (ബി.ജെ.പി)  പുരി-സംബിത് പത്ര (ബി.ജെ.പി)  സംബൽപൂർ-ധർമ്മേന്ദ്ര പ്രധാൻ (ബി.ജെ.പി)

ഏഴാം ഘട്ടം

ഉത്തർപ്രദേശ്

 വാരാണസി- നരേന്ദ്ര മോദി(ബി.ജെ.പി), അജയ് റായ് (കോൺഗ്രസ്)

 ഗോരഖ്‌പൂർ-രവി കിഷൺ (ബി.ജെ.പി)

 ബാലിയ-ലല്ലൻ സിംഗ് യാദവ്(ബി.എസ്.പി)

ഹിമാചൽ പ്രദേശ്

മണ്ഡി- വിക്രമാദിത്യ സിംഗ് (കോൺഗ്രസ്), കങ്കണ റണൗട്ട് (ബി.ജെ.പി)

പശ്‌ചിമ ബംഗാൾ

 ഡയമണ്ട് ഹാർബർ-അഭിഷേക് ബാനർജി(തൃണമൂൽ)

 ബാസിർഹട്ട്-രേഖാ പത്ര (ബി.ജെ.പി)

 ഡംഡം-സൗഗതാ റോയ് (തൃണമൂൽ)

 കൊൽക്കത്ത ഉത്തർ-സുധീപ് ബന്ദോപാദ്ധ്യായ (തൃണമൂൽ)

ബിഹാർ

 പാട്‌നാ സാഹിബ്-രവിശങ്കർ പ്രസാദ് (ബി.ജെ.പി)

 പാടലി പുത്ര-മിസാ ഭാരതി (ആർ.ജെ.ഡി)

ചണ്ഡിഗഡ്

 ചണ്ഡിഗഡ്-മനീഷ് തിവാരി(കോൺഗ്രസ്)

പഞ്ചാബ്

 പാട്യാല-പ്രനീത് കൗർ (ബി.ജെ.പി)

 ബട്ടിൻഡ-ഹർസിമ്രത് കൗർ ബാദൽ (അകാലിദൾ)