ബി ജെ പി 305 സീറ്റു നേടും,​ നരേന്ദ്രമോദി മൂന്നാംതവണയും അധികാരത്തിലെത്തും,​ എൻ ഡി എ വിജയം പ്രവചിച്ച് യു എസ് തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ

Wednesday 22 May 2024 11:48 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​ ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ബി.​ജെ.​പി​ 305 സീറ്റുകൾ നേടുമെന്നും ​ ​ ​എ​ൻ.​ഡി.​എ​ മൂന്നാ​മ​തും​ ​അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്നും​ ​യു.​എ​സ് ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വി​ദ​ഗ്‌​ദ്ധ​ൻ​ ​ഇ​യാ​ൻ​ ​ബ്രെ​മ്മ​ർ ​പ്ര​വ​ചി​ച്ചു.​ ​ബി.​ജെ.​പി​ 305​-310​ ​വ​രെ​ ​സീ​റ്റു​ക​ൾ​ ​നേ​ടു​മെ​ന്നാ​ണ് ​വാ​ർ​ത്താ ​ഏ​ജ​ൻ​സി​ക്ക് ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​ബ്രെ​മ്മ​ർ​ ​പ്ര​വ​ചി​ക്കു​ന്ന​ത്.


2019​ലേ​തി​ന് ​സ​മാ​ന​മാ​യ​ ​സാ​ഹ​ച​ര്യ​മാ​ണ് ​ഇ​ന്ത്യ​യി​ലെ​ന്ന് ​ബ്രെ​മ്മ​ർ​ ​പ​റ​ഞ്ഞു.​ ​വ​ള​രെ​ക്കാ​ലം​ ​മോ​ശം​ ​അ​വ​സ്ഥ​യി​ലാ​യി​രു​ന്ന​ ​ഇ​ന്ത്യ​ൻ​ ​സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ ​ഇ​പ്പോ​ൾ​ ​മി​ക​ച്ച​താ​ണെ​ന്നും​ ​അ​തി​ന്റെ​ ​ഗു​ണം​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ല​ഭി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ഇ​ന്ത്യ​യി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​സു​താ​ര്യ​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​ ബി.ജെ.പി 295-315 സീറ്റുകൾ നേടുമെന്ന് ബ്രെമ്മർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കുന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ 282 സീറ്റുകളിലും 2019 ൽ 303 വിജയിച്ചു. ബി.ജെ.പി ഈ വർഷം ഹാട്രിക് പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രെമ്മർ ചൂണ്ടിക്കാട്ടി,​

തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​യു​റേ​ഷ്യ​ ​ഗ്രൂ​പ്പി​ന്റെ​ ​സ്ഥാ​പ​ക​നാ​ണ് ​ഇ​ദ്ദേ​ഹം.
തി​ര​ഞ്ഞെ​ടു​പ്പ് ​വി​ദ​ഗ്‌​ദ്ധ​ൻ​ ​പ്ര​ശാ​ന്ത് ​കി​ഷോ​റും​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ബി.​ജെ.​പി​ ​ജ​യി​ക്കു​മെ​ന്ന് ​പ്ര​വ​ചി​ച്ചി​രു​ന്നു.​ ​ബി.​ജെ.​പി​ 270​ ​സീ​റ്റി​ൽ​ ​താ​ഴെ​ ​പോ​കി​ല്ലെ​ന്നും​ 300​-​ല​ധി​കം​ ​സീ​റ്റു​ക​ൾ​ ​നേ​ടു​മെ​ന്നും​ ​കി​ഷോ​ർ​ ​പ​റ​ഞ്ഞു.


ബി.​ജെ.​പി​ ​പ്ര​തി​രോ​ധ​ത്തി​ലാ​യ​ ​സ​മ​യ​ങ്ങ​ളി​ൽ​ ​ത​ങ്ങ​ൾ​ക്ക് ​കി​ട്ടി​യ​ ​അ​വ​സ​ര​ങ്ങ​ൾ​ ​'​ഇ​ന്ത്യ​'​ ​സ​ഖ്യം​ ​ന​ഷ്ട​പ്പെ​ടു​ത്തി.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​സ്ഥാ​ന​ത്തേ​ക്ക് ​ഒ​രാ​ളെ​ ​ചൂ​ണ്ടി​ക്കാ​ട്ടാ​ൻ​ ​'​ഇ​ന്ത്യ​"​ ​സ​ഖ്യ​ത്തി​ന് ​സാ​ധി​ച്ചി​ല്ല.​ ​സ​ഖ്യ​ത്തി​ൽ​ ​പാ​ർ​ട്ടി​ക​ൾ​ ​പ​ര​സ്പ​രം​ ​പോ​ര​ടി​ക്കു​ന്നു.​ ​എ​ൻ.​ഡി.​എ​ ​സ​ർ​ക്കാ​രി​ന്റെ​ ​കൊ​വി​ഡ് ​കാ​ല​ത്തെ​ ​വി​വാ​ദ​ ​തീ​രു​മാ​ന​ങ്ങ​ളൊ​ന്നും​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ​ ​പ്ര​തി​പ​ക്ഷ​ത്തി​ന് ​സാ​ധി​ച്ചി​ല്ലെ​ന്നും​ ​പ്ര​ശാ​ന്ത് ​കി​ഷോ​ർ​ ​വി​മ​ർ​ശി​ച്ചു.

Advertisement
Advertisement