അരങ്ങ് ബ്ലോക്ക് തല കലാ ക്ലസ്റ്റർ മത്സരം

Thursday 23 May 2024 12:01 AM IST

കുന്നംകുളം: കുടുംബശ്രീ 26-ാം വാർഷികത്തോടനുബന്ധിച്ച് അരങ്ങ് ചാവക്കാട് ചൊവ്വന്നൂർ ബ്ലോക്ക് തല കലാ ക്ലസ്റ്റർ മത്സരങ്ങൾക്ക് കുന്നംകുളം ടൗൺഹാളിൽ തുടക്കം. സി.വി. ഹാളിൽ നടന്ന കലാമത്സരങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ കമ്മീഷൻ അംഗം ടി.കെ.വാസു നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കെ.കെ പ്രസാദ് അധ്യക്ഷത വഹിച്ചു. ഷിജി നികേഷ്, സുലൈഖ ഖാദർ,രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ചിത്രരചന, കഥാരചന, കവിതാരചന, ലളിതഗാനം, കവിത പാരായണം, മിമിക്രി, മോണോ ആക്ട്, ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം, മോഹിനിയാട്ടം, ഒപ്പന, തിരുവാതിരക്കളി, മൈം, നാടകം, എന്നീ മത്സരങ്ങൾ നടന്നു.
കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. എ. കവിത എന്നിവർ കലാ മത്സരങ്ങൾ നടക്കുന്ന വേദി സന്ദർശിച്ചു.

Advertisement
Advertisement