മലബാർ രാമൻ നായർ സ്മാരക പുരസ്‌കാരം കുഞ്ചൻ സ്മാരകം രാജേഷിന്

Thursday 23 May 2024 12:12 AM IST

ഗുരുവായൂർ: ഓട്ടൻതുള്ളൽ കലാകാരന്മാർക്കായി മണലൂർ തുള്ളൽ കളരി നൽകിവരുന്ന മലബാർ രാമൻ നായർ സ്മാരക പുരസ്‌കാരം കുഞ്ചൻ സ്മാരകം രാജേഷിനും യുവതുള്ളൽ പ്രതിഭകൾക്കായുള്ള കലാമണ്ഡലം ഗോവിന്ദൻകുട്ടി സ്മൃതി പുരസ്‌കാരം കലാമണ്ഡലം ജിനേഷിനും സമ്മാനിക്കും. ജൂൺ ഒന്നിന് വൈകീട്ട് 4 ന് ഗുരുവായൂർ രുഗ്മണി റീജൻസിയിൽ നടക്കുന്ന പൈതൃകം ഗുരുവായൂരിന്റെ പ്രതിമാസ കുടുംബസംഗമത്തിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പുരസ്‌കാരദാനം നിർവഹിക്കുമെന്ന് മണലൂർ തുള്ളൽ കളരി ഡയറക്ടർ മണലൂർ ഗോപിനാഥ് അറിയിച്ചു. പതിനായിരത്തിയൊന്ന് രൂപയും പൊന്നാടയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങുന്നതാണ് പുരസ്‌കാരം.

Advertisement
Advertisement