വിദ്യാർത്ഥികളെ അനുമോദിക്കുന്നു

Thursday 23 May 2024 12:22 AM IST

തൃശൂർ: പീഫൗൾ അക്കാഡമി തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ പ്ലസ് ടുവിന് 70 ശതമാനം മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. ജൂൺ ഒന്നിന് രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെ സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന യോഗത്തിൽ ഗൈഡൻസ് ക്ലാസ് നടക്കും. താത്പര്യമുള്ളവർ സ്‌കോർ കാർഡും ഫോട്ടോയും 6238874434, 9778582241 എന്നീ നമ്പറുകളിൽ ഒന്നിലേക്ക് വാട്ട്‌സാപ്പ് ചെയ്യണമെന്ന് അക്കാഡമിക് ഡയറക്ടർ ഭാഗ്യലക്ഷ്മി ശരത്, എ.ജെ. അജൽ, കെ.ജെ. ധനേഷ്, വൈഷ്ണവി വിഷ്ണു, എമാൾ ജോയ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertisement
Advertisement