സീറ്റില്ലാതെ യാത്രക്കാരൻ അബദ്ധമെന്ന് ഇൻഡിഗോ

Thursday 23 May 2024 12:48 AM IST

മുംബയ്: ടേക്ക് ഓഫിന് നിമിഷങ്ങൾ മാത്രമുള്ളപ്പോൾ സീറ്റില്ലാതെ യാത്രക്കാരനെ കണ്ടതോടെ ഇൻഡിഗോ വിമാനത്തിന്റെ യാത്ര ഒരു മണിക്കൂറോളം വൈകി. മുംബയിൽ നിന്ന് വാരാണസിയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ എയർലൈൻസിന്റെ 6ഇ 6543 വിമാനത്തിലായിരുന്നു സംഭവം. ബോർഡിംഗ് നടപടികളിൽ സംഭവിച്ച പിഴവാണ് സംഭവത്തിന് പിന്നിലെന്നും അബദ്ധമാണെന്നുമാണ് കമ്പനിയുടെ വിശദീകരണം. കൺഫോം ടിക്കറ്റുള്ള യാത്രക്കാരന്റെ ടിക്കറ്റ് മറ്റൊരാൾക്ക് അബദ്ധത്തിൽ അനുവദിച്ചതാണ് കാരണം.

ചൊവ്വാഴ്ച രാവിലെ 7.50നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് യാത്രക്കാരൻ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ജീവനക്കാരെത്തി വിവരം തിരക്കിയപ്പോഴാണ് സീറ്റില്ല എന്നറിഞ്ഞത്. ഇതോടെ വിമാനം എയറോബ്രിഡ്ജിലെത്തിച്ച് യാത്രക്കാരനെ ഇറക്കി.

യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും യാത്രാ നടപടികളിൽ കൂടുതൽ ശ്രദ്ധചെലുത്തുമെന്നും ഇൻഡിഗോ വ്യക്തമാക്കി.

Advertisement
Advertisement